News One Thrissur

Thrissur

വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പ് പോ​സ്റ്റോ​ഫി​സ് റോ​ഡി​ലെ വ​ൺ​വേ പി​ൻ​വ​ലി​ച്ചു

തൃ​ശൂ​ർ: പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നേ​ര​ത്തെ പ​രാ​ജ​യ​പ്പെ​ട്ട് വ​ൺ​വേ പ​രി​ഷ്കാ​രം വീ​ണ്ടും പാ​ളി. വ്യാ​പാ​രി​ക​ളു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യു​മ​ട​ക്കം പ​രാ​തി​ക​ളു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ‘വ​ൺ​വേ’​പി​ൻ​വ​ലി​ച്ചു. നാ​ലു​നാ​ൾ യാ​ത്ര​ക്കാ​രെ വ​ല​ച്ച​ത് മാ​ത്രം ബാ​ക്കി​യാ​യി. നേ​ര​ത്തെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി ഏ​റെ പ​രാ​തി​ക​ളു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ത​ന്നെ പി​ൻ​വ​ലി​ച്ച വ​ൺ​വേ പ​രി​ഷ്കാ​ര​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ ന​ട​പ്പാ​ക്കി​യ​ത്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക്ക് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം മേ​യ​ർ ന​ൽ​കി​യ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ൺ​വേ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നാ​ണ് പൊ​ലീ​സ് അ​ന്ന് അ​റി​യി​ച്ച​ത്.

ഇ​പ്പോ​ൾ വ​ൺ​വേ പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ർ ത​ന്നെ ക​ത്ത് ന​ൽ​കി​യെ​ന്നാ​ണ് പൊ​ലീ​സ് ത​ന്നെ പ​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​രു​വ​ശ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ വി​ട്ടു തു​ട​ങ്ങി. എ​ന്നാ​ൽ നാ​ല് ദി​വ​സം പൊ​ലീ​സു​കാ​ർ​നി​ന്ന് ഇ​വി​ടെ വ​ൺ​വേ ആ​ക്കി​യെ​ന്ന് പ​റ​ഞ്ഞ് അ​തു​വ​രെ​യെ​ത്തി​യ വാ​ഹ​ന യാ​ത്രി​ക​രെ മ​ട​ക്കി വി​ട്ട​വ​രി​ൽ പ​ല​രും വ​ൺ​വേ തു​ട​രു​ന്നു​വെ​ന്ന് ക​രു​തി ചു​റ്റി​വ​ള​ഞ്ഞെ​ത്തി​യ​പ്പോ​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​ൺ​വേ ആ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ നേ​ര​ത്തെ ഇ​തേ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും പോ​സ്റ്റോ​ഫി​സ് റോ​ഡി​ലെ വ്യാ​പാ​രി​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് പി​ൻ​വ​ലി​ച്ച​ത്.

Related posts

ഡ്രൈവർക്ക് നെഞ്ചു വേദന: കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. 

Sudheer K

കൊടുങ്ങല്ലൂർ ശൃംഗപുരത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റുകളും മതിലും ഇടിച്ചു തകർത്തു ; അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

Sudheer K

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കള്ള് കുടിപ്പിച്ച് സ്നേഹതീരം ബീച്ചിൽ പൂസായി കറങ്ങി: ആൺ സുഹൃത്തിനെയും കള്ള് ഷാപ്പ് മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!