News One Thrissur
Thrissur

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും

അന്തിക്കാട്: ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൈൻസ് ഫെസ്റ്റിവലിൽ മികച്ച ഡോക്യൂമെന്റററിക്കുള്ള പുരസ്‌കാരം നേടിയ ” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ചു. വി.കെ. ശ്രീരാമൻ ഉദ്‌ഘാടനം ചെയ്തു. ഷൈജു അന്തിക്കാട് അധ്യക്ഷനായി.സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം നേടിയ വ്യക്തിയും ” ബ്ലാക്ക് ആൻഡ് വൈറ്റ് ” ഡോക്യൂമെന്ററിയുടെ സംവിധായകനുമായ മണിലാലിനെയും ആദ്യകാല സിനിമ പ്രവർത്തകൻ ടി.കെ. വാസുദേവൻ, എഡിറ്റർ സുരേഷ് നാരായണൻ, നിർമാതാക്കളായ സതി ബാബു, രതി പതിശ്ശേരി എന്നിവരെ ആദരിച്ചു . ടി.കെ. വാസുദേവൻ ചെമ്മീൻ സിനിമയുടെ സഹ സംവിധായകനായി പ്രവർത്തിച്ച സിനിമാക്കാലത്തെ കുറിച്ചുള്ളതാണ് ഡോക്യൂമെന്ററി. സത്യൻ അന്തിക്കാട്, വിദ്യാധരൻ മാസ്റ്റർ, ഇർഷാദ്, വേണുഗോപാൽ, പ്രിയനന്ദനൻ, അഡ്വ . എ.യു. രഘുരാമൻ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.

 

Related posts

ബജറ്റ്: മണലൂരിൽ അടിസ്ഥാന വികസനത്തിനും പാർപ്പിടത്തിനും മുൻഗണന.

Sudheer K

അരിമ്പൂരിൽ ഫാം റോഡുകൾ യാഥാർത്ഥ്യമാകുന്നു.

Sudheer K

ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ് പെരിങ്ങോട്ടുകര സ്വദേശി അബ്ദു റസാഖ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!