News One Thrissur
Thrissur

ഷാർജയിൽ പഴുവിൽ നിവാസികളുടെ സമൂഹ നോമ്പു തുറയും ബൈലോ പ്രകാശനവും നടത്തി.

ഷാർജ: യുഎഇയിലെ പഴുവിൽ മഹല്ല് നിവാസികളുടെ സംഘടനയായ പഴുവിൽ മുസ്ലിം വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം ജാതി മത ഭേദമന്യേ എല്ലാമത വിശ്വാസികൾക്കും ഒരു സംഗമ വേദിയായി. ഷാർജയിൽ വെച്ചായിരുന്നുസമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. യുഎഇലുള്ള പഴുവിൽ നിവാസികളായ പ്രവാസികളുടെ കൂട്ടായ സംഗമവുമായി ഈ പരിപാടി.

വൈസ് പ്രസിഡന്റ് ഷിനാസ് പി.ബി. പ്രാർത്ഥനകൾക്കു നേതൃത്വം നൽകി. പഴുവിൽ മഹല്ല് പ്രസിഡന്റ് നജീബ് അമ്പലത്തു ഇഫ്‌താർ സംഗമം ഉൽഘാടനം ചെയ്തു. തുടർന്നു പി.എം. അമാനുവും, എ.എ. മൊഇദീൻഷായും ചേർന്നു കമ്മിറ്റിയുടെ ബൈലോ പ്രകാശനം ചെയ്തു. പി.എം. ജബ്ബാർ, വി.എസ്. ഷെക്കീർ, പി.എം. ഷൌക്കത്ത്, എ.എ. റാഷിദ്‌, എ.യു. ഫഹദ്, പി.യു. താഹിർ എന്നിവർ ആശംസ പ്രസംഗം നടത്തി.

Related posts

ജീന നന്ദൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ്

Sudheer K

തളിക്കുളത്ത് 1 കോടി രൂപയുടെ മിനി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 

Sudheer K

തൃശൂരിലെ കോൺഗ്രസിനുള്ളിൽ പോര് അവസാനിക്കുന്നില്ല; ഡി.സി.സി മുൻ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

Sudheer K

Leave a Comment

error: Content is protected !!