News One Thrissur
Thrissur

ആരാണീ വിഐപി; ആസ്വാദ്യമായി ഓട്ടന്‍തുള്ളല്‍

തൃശൂർ: ‘വോട്ട് ചെയ്യൂ വിഐപി ആകൂ’ ജില്ലയിലെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്രു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച സമ്മതിദായക ബോധവല്‍ക്കരണ ഓട്ടന്‍തുള്ളല്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഫോക്ലോര്‍ അക്കാദമി പുരസ്‌കാര ജേതാവുമായ രാജീവ് വെങ്കിടങ്ങാണ് ‘വിഐപി ചരിതം’ എന്ന പേരില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്.

വോട്ടര്‍ പട്ടികയില്‍ എങ്ങിനെ പേരു ചേര്‍ക്കാം, അപേക്ഷകളും ആക്ഷേപങ്ങളും എവിടെ സമര്‍പ്പിക്കാം, പോളിങ് സ്റ്റേഷനില്‍ വോട്ടു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍, വെബ് സൈറ്റ് വിലാസം തുടങ്ങിയ വിശദാംശങ്ങളാണ് ഓട്ടന്‍തുള്ളലില്‍ ഉള്‍ക്കൊള്ളിച്ചത്. വിശദാംശങ്ങളെ ഹാസ്യാത്മകമായും സരസമായും 20 മിനിട്ടില്‍ അവതരിപ്പിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണമാണ് ഓട്ടന്‍ തുള്ളലിലൂടെ ലക്ഷ്യമാക്കിയത്. തൃശ്ശൂര്‍ ഗവ. ലോ കോളേജിലും വിമല കോളേജിലും ഓട്ടന്‍തുള്ളല്‍ അരങ്ങേറി.

Related posts

വിഷ്ണുവിന്റെ മരണം: ബാങ്കിനെതിരെ പ്രതിഷേധവുമായി ജപ്തി വിരുദ്ധ ജനകീയ സമിതി 

Sudheer K

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു : സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

Sudheer K

ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം: എളവള്ളി, മുല്ലശ്ശേരി സ്വദേശികളായ 4 പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!