News One Thrissur
Thrissur

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

ചാലക്കുടി: ചാലക്കുടിയിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന മോതിരക്കണ്ണി സ്വദേശിനി 35 വയസ്സുള്ള റീന മാളിയേക്കൽ ആണ് മരിച്ചത്. പോട്ട ആശ്രമം ജംഗ്ഷനിൽ സർവീസ് റോഡിൽ ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ പിക് അപ്പ് വാൻ റീന ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് റീനയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം.

Sudheer K

കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

തൃശ്ശൂരിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയി ലേയ്ക്ക് തെറിച്ച് വീണ് ഫോട്ടോഗ്രാഫറായ സ്കൂട്ടർ യാത്രിക മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!