News One Thrissur
Thrissur

സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു

കാഞ്ഞാണി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ അവാർഡ് കരസ്ഥമാക്കിയ അന്തിക്കാട് ബ്ലോക്ക് സിഡിപിഓ എൽ.രഞ്ജിനി, അങ്കണവാടി വർക്കർമാരായ ദീപ മുകുന്ദൻ, സലിജ സന്തോഷ് എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു. നടൻ നന്ദകിഷോർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ പുരസ്‌കാര വിതരണം നടത്തി.

രാധാകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷനായി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വാർഡംഗം ജില്ലി വിത്സൺ, ഡോ. വിദ്യാസാഗർ, വി.കെ. ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. അവാർഡ് നേടിയ ദീപയും ഭർത്താവ് മുകുന്ദനും തങ്ങളുടെ മരണാനന്തരം മൃതശരീരം മെഡിക്കൽ കോളജിലേക്ക് പഠനാവശ്യത്തിന് നല്കുന്നതിനായുള്ള സമ്മതപത്രം ഒപ്പിട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാറിന് കൈമാറി. കൈപ്പിള്ളി കസ്തൂർബ്ബ അങ്കണവാടി വയോജന ക്ലബ്ബും എ.എൽഎംസി മാതൃ സംഘടനയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Related posts

താന്ന്യം – എടത്തിരുത്തി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഴിമാവ് കടവ് പാലം നാളെ (മാർച്ച് 18 ശനി) നാടിന് സമർപ്പിക്കും

Sudheer K

ചിലങ്ക ബീച്ച് റോഡിന്റെ ശോചനിയാവസ്ഥ :എസ്ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Sudheer K

യശോദ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!