News One Thrissur

Thrissur

ആറാട്ടുപുഴ പൂരം : അന്തിക്കാട് കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് നടന്നു.

അന്തിക്കാട്: ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി അന്തിക്കാട് കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് നടന്നു. തന്ത്രി പഴങ്ങാപ്പറമ്പ് കൃഷ്ണൻ്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. വൈകീട്ട് നടന്ന എഴുന്നള്ളിൽ തൃപ്രയാർ രമേശൻ മാരാരുടെ പഞ്ചവാദ്യം അരങ്ങേറി. നാളെ ( തിങ്കൾ) യാണ് അന്തിക്കാട് ഭഗവതിയുടെ ഗ്രാമ പ്രദക്ഷിണം. ക്ഷേത്രം പ്രസിഡൻ്റ് മനോജ് കുറ്റിപ്പറമ്പിൽ, സെക്രട്ടറി ഗോകുൽ കരിപ്പിള്ളി, ട്രഷറർ ശരത്ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. 23 നാണ് ആറാട്ടുപുഴ പൂരം.

Related posts

ഒരുമനയൂരിൽ ഓടിക്കൊണ്ടിരിക്കെ കുഴിയിൽ ചാടിയ ബസ്സിൽനിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്

Husain P M

മേരി അന്തരിച്ചു

Sudheer K

ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് അപകടം: ചേർപ്പ് ഗവ. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!