News One Thrissur
Thrissur

ചേർപ്പ് വല്ലച്ചിറയില്‍ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണ് അഞ്ചു വയസുകാരൻ മരിച്ചു

ചേർപ്പ്: വല്ലച്ചിറയില്‍ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം സ്രദേശി അനിൽ കുമാറിൻ്റെ മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ.യുപി സ്ക്കൂളിലെ യുകെജി വിദ്യാർഥിയാണ്. ഇന്ന് വൈകീട്ട് അഞ്ചരയോടെ ഓടു കൊണ്ടുള്ള പഴയ മതിലിൻ്റെ മുകളിൽ മറ്റ് കുട്ടികളുമായി ഓടി കളിക്കവെ ആയിരുന്നു അപകടം. മതിലിൻ്റെ മുകൾ ഭാഗം ഇടിഞ്ഞതോടെ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

മണലൂർ – ഏനാമ്മാവ് റോഡ് നിർമ്മാണം: ടി.എൻ. പ്രതാപൻ എംപിക്ക് കോൺഗ്രസ് മണലൂർ മണ്ഡം കമ്മിറ്റി സ്വീകരണം നൽകി

Sudheer K

ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി

Sudheer K

ഓടിരക്ഷപെട്ട എംഡിഎംഎ കേസിലെ പ്രതിയെ വാടാനപ്പള്ളി എക്സൈസ് 11 മാസങ്ങൾക്ക് ശേഷം പിടികൂടി

Sudheer K

Leave a Comment

error: Content is protected !!