News One Thrissur
Thrissur

സിഎഎ : വാടാനപ്പള്ളിയിൽ യൂത്ത് ലീഗിന്റെ ഫ്രീഡം മാർച്ച്‌ 

വാടാനപ്പള്ളി: സിഎഎ വിജ്ഞാപനത്തിനെതിരെ വാടാനപ്പള്ളിയിൽ മുസ്‌ലിം യൂത്ത് ലീഗ് ഫ്രീഡം മാർച്ച് നടത്തി. മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി 10 മണിക്കായിരുന്നു മാർച്ച്‌. ആളൂക്കാരൻ ജ്വല്ലറി പരിസരത്ത് നിന്നാരംഭിച്ച് ചിലങ്ക ചുറ്റി ഗ്രാമ പഞ്ചായത്തിനു മുന്നിൽ സമാപിച്ചു. ജില്ല പ്രസിഡൻ്റ് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനാണ് സിഎഎ വിജ്ഞാപനമെന്ന് സനൗഫൽ പറഞ്ഞു. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പദ്ധതിയാണ്.

ഇന്ത്യയുടെ ഹൃദയത്തെ രണ്ടായി പിളർക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. പൗരത്വ നിയമത്തെ സർവ ശക്തിയുമുപയോഗിച്ച് ചെറുക്കണമെന്നും സനൗഫൽ കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബി.കെ. സമീർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം. മുഹമ്മദ്‌ സമാൻ, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എം. ഷെരീഫ്, സൈഫുദ്ദീൻ വെന്മേനാട്, എ.വൈ. ഹർഷാദ്, പി.കെ. അഹമ്മദ്, ആർ.എ. അബ്ദുൽ മജീദ്, പി. എ. ഷാഹുൽ ഹമീദ്, സുൽഫിക്കറലി തങ്ങൾ, ആർഎച്ച്. ഹാഷിം, കെ.എസ്. ഹുസ്സൻ, എം.പി. മുഹിയുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Related posts

മണലൂരിൽ പൂരം കാണാൻ വീടിനു മുന്നിൽ നിന്നിരുന്ന ഒരു കുടുംബത്തിലെ നാലുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു

Sudheer K

മലക്കപ്പാറയിൽ ഊര് മൂപ്പന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം ; ആദിവാസികളുടെ കുടിലുകൾ വനംവകുപ്പ് പൊളിച്ചു നീക്കി

Sudheer K

തളിക്കുളത്ത് കുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!