News One Thrissur

Thrissur

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര ഏരിയ കൺവെൻഷൻ

പെരിങ്ങോട്ടുകര: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര ഏരിയ കൺവെൻഷൻ ആലപ്പാട് ശതാബ്ദി മന്ദിരത്തിൽ ജില്ല സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഇ.എസ്. പീതാംബരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അളഗപ്പ യൂണിവേഴ്സിറ്റി ബിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചേന്ദംകുളം വാസൻ മകൻ ആദിത്യനെ ആദരിച്ചു. ഏരിയ സെക്രട്ടറി ഷിമ്മി ശിവദാസ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ സി.ആർ. വിശ്വംഭരൻ വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു.

ശ്രീദേവി വിനീഷ്, കെ.ബി. അശോകൻ, സി.എ. ജോയ്, ജിബിലി, സ്മിത, പ്രദീപ്, ബീന ജയൻ എന്നിവർ സംസാരിച്ചു. ക്ഷേമനിധി ബോർഡ് അംശാദായം 20 രൂപയിൽ നിന്നും 50 രൂപയാക്കി വർധിപ്പിച്ചിട്ടും റിട്ടയർമെൻറ് തുക വെട്ടിക്കുറുക്കുകയും ഇരട്ട പെൻഷന്റെ പേരിൽ വിധവ പെൻഷൻ നിർത്തലാക്കിയത്  പരിഹരിക്കണ മെന്നും പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Related posts

തളിക്കുളത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Sudheer K

പ്രാദേശികമായ രോഗങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിനായി അമേരിക്കൻ വിദ്യാർഥികൾ ജൂബിലിയിൽ

Sudheer K

അന്തിക്കാട് കുടുംബശ്രീ ഓണവിപണനമേള തുടങ്ങി

Husain P M

Leave a Comment

error: Content is protected !!