News One Thrissur

Thrissur

കൊടുങ്ങല്ലൂരിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട

Lകൊടുങ്ങല്ലൂർ: ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡൻസാഫ് ടീമും, കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവ്നീത് ശർമ്മ ഐപിഎസ്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും, വാഹനവും സഹിതം പ്രതികളെ പിടികൂടിയത്.

എടവിലങ്ങ് പുന്നക്കാപറമ്പിൽ ശിവകൃഷ്ണ, പൊടിയൻ ബസാർ പറക്കാട്ട് അഭിനവ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ഡിസിബി ഡിവൈഎസ്പി എൻ.മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സന്തോഷ് കുമാർ.എം എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്ഐ സജിനി,എസ്ഐ സിബി, തൃശ്ശൂർ റൂറൽ ഡൻസാഫ് ഉദ്യോഗസ്ഥരായ പ്രദീപ്. സിഐ പ്രതീതി ജയകൃഷ്ണൻ പി.പി, എസ്ഐമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, മാനുവൽ dഎം.വി, നിശാന്ത് എ.ബി, അഖിൽ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്. പിടികൂടിയ മയക്കുമരുന്ന് പ്രതികൾ തീരദേശ മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതികൾ തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികൾ ആണ്. അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂർ നിന്നുമാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Related posts

നിരവധി മോഷണ കേസുകളിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു

Husain P M

തളിക്കുളം തമ്പാൻകടവിൽ കടലിൽ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി

Sudheer K

കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റില്‍

Sudheer K

Leave a Comment

error: Content is protected !!