News One Thrissur

Thrissur

കയ്പമംഗലം ബീച്ചിൽ ഗുണ്ടാവിളയാട്ടം : ബസ്സിനു വീടിനും നേരെ ആക്രമണം.

കയ്പമംഗലം: ബീച്ചിൽ ഗുണ്ടാവിളയാട്ടം. ബസ്സിനു വീടിനും നേരെ ആക്രമണം. സുജിത്ത് ബീച്ച് പരിസരത്ത് നിർത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസാണ് ആക്രമിക്കപ്പെട്ടത്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിൻ്റെ ബസാണ് ആക്രമിക്കപ്പെട്ടത്.

റോഡിൽ ഇരിക്കുകയായിരുന്ന സന്തോഷ് എന്നയാളെയും മർദിച്ചിട്ടുണ്ട്. ഇതിന് ശേഷം വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം കിഴക്കെടത്ത് ജയശാഖൻ്റെ വീടിൻ്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ച മുതൽ മേഖലയിൽ ചിലർ തമ്മിൽ വഴക്കും വാക്കേറ്റവും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

Related posts

മണലൂരിൽ കുടിവെള്ളമില്ല : ജലഅതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിൽ ബിജെപി ജനപ്രതിനിധികളുടെ പ്രതിഷേധം.

Sudheer K

യാത്രക്കാരന്റെ കാലിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങി

Sudheer K

വാടാനപ്പള്ളിയിൽ ഉറക്കത്തിനിടെ അസ്വസ്ഥനായ യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!