News One Thrissur
Thrissur

സംസ്ഥാനത്തെ മികച്ച ഭൂമിപതിവ് തഹസിൽദാർക്കുള്ള പുരസ്കാരം സി.എസ്. രാജേഷിന്. 

തൃശൂർ: സംസ്ഥാന സർക്കാർ റവന്യു വകുപ്പിന്റെ 2024 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ഭൂമി പതിവ് തഹസിൽദാർക്കുള്ള പുരസ്കാരം മുറ്റിച്ചൂർ സ്വദേശി സി.എസ്.രാജേഷിന് ലഭിച്ചു. പടിയം, അന്തിക്കാട്, അയ്യന്തോൾ, ഒല്ലൂക്കര വില്ലേജ് ഓഫീസറായും ചാവക്കാട് തഹസിൽദാർ, തൃശൂർ ലാൻറ് ആൻ്റ് അസൈമെൻ്റ് സ്പെഷ്യൽ തഹസിൽദാറായി പ്രവർത്തിച്ചിട്ടുള്ള രാജേഷ് ഇപ്പോൾ പാലക്കാട് തഹസിൽദാർ ആണ്.

ഈ മാസം 24 ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. പുരസ്കാരത്തിന് അർഹനായ കാലയളവിൽ തൃശൂർ താലൂക്ക് ഓഫീസിലെ LA No 1 ഓഫീസിലെ സ്പെഷൽ തഹസിൽദാർ ആയിരുന്നു. 2012-13 ലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരവും രാജേഷിന് ലഭിച്ചിട്ടുണ്ട്.

Related posts

ചാഴൂരിൽ മിനി ഇൻഡോർ സ്റ്റേഡിയം തുറന്നു : കായിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും – മന്ത്രി വി. അബ്ദു റഹ്മാൻ

Sudheer K

ഓശാന ഞായർ പ്രമാണിച്ച് എറവ് കപ്പൽ പള്ളിയിൽ കഴുതപ്പുറത്തെത്തിയ യേശുവിനൊപ്പം ആയിരക്കണക്കിന് വിശ്വാസികൾ

Sudheer K

കൊടുങ്ങല്ലൂരിൽ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേഷൻ കമ്മറ്റിയുടെ സ്ഥാനാരോഹണ യോഗത്തിനിടെ സംഘർഷം

Sudheer K

Leave a Comment

error: Content is protected !!