News One Thrissur

Thrissur

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി: പോലീസും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തുന്നു.

ചേർപ്പ്: കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാലത്തിൻ്റെ കൈവരിയിൽ നിന്നുമാണ് സ്ത്രീ പുഴയിലേക്ക് ചാടിയത്. ഇവരുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിൽ വെച്ചിരുന്നു. ബാഗിൽ നിന്നും കിട്ടിയ മെഡിക്കൽ രേഖയിൽ അവിട്ടത്തൂർ സ്വദേശിയാണെന്നാണ് വിവരം. ഇരിങ്ങാലക്കുട, ചേർപ്പ് പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഫയർ ഫോഴ്സ് സ്കൂബ ടിം തിരച്ചിൽ ആരംഭിച്ചു. ആഴ്ചകൾക്ക് മുൻപ് ഇതേ സ്ഥലത്താണ് സമാന രീതിയിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.

പിറ്റേ ദിവസം അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് യുവാവും യുവതിയും പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. പാലത്തിനു മുകളിൽ ഇരുമ്പ് നെറ്റ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്നും രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങൾ പ്രദേശത്ത് ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

അന്തിക്കാട് എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം

Sudheer K

രാമകൃഷ്ണൻ അന്തരിച്ചു.

Sudheer K

മണിനാദം കലാഭവന്‍മണി മെമ്മോറിയൽ നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

Sudheer K

Leave a Comment

error: Content is protected !!