News One Thrissur

Thrissur

തൃശൂർ നഗരത്തിൽ വീണ്ടും ബസ്  ദേഹത്ത് കൂടി കയറിയിറങ്ങി അപകടം

തൃശൂർ: തൃശൂർ നഗരത്തിൽ വീണ്ടും ബസ് ആളുടെ ദേഹത്ത് കൂടി കയറിയിറങ്ങി അപകടം. പടിഞ്ഞാറെകോട്ടയിലാണ് അപകടം. വൈകീട്ട്  ഒമ്പതേകാ ലോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കാൽനട യാത്രികനാണ് അപകടത്തിൽപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്വരാജ് റൗണ്ടിൽ ബസ് ശരീരത്തിൽകൂടി കയറിയിറങ്ങി വീട്ടമ്മ മരിച്ചിരുന്നു. ചിയ്യാരം ഓരിപ്പറമ്പിൽ പരേതനായ സുരേന്ദ്രൻ ഭാര്യ ഗ്രേസി ( 52) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ സംസ്കാരം ഇന്ന് വൈകീട്ടാണ് നടന്നത്. പിന്നാലെയാണ് സമാന അപകടം വീണ്ടും തൃശൂർ നഗരത്തിൽ തന്നെയുണ്ടാകുന്നത്.

 

Related posts

വാടാനപ്പള്ളിയിലെ സിഗ്നൽ ലൈറ്റ് കമ്മീഷൻ ചെയ്തില്ല: എസ്ഡിപിഐ പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു.

Sudheer K

പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയായി പ്രഖ്യാപിച്ചു

Sudheer K

തൃപ്രയാർ ജലോത്സവം; താണിയൻ വള്ളവും ഗോതുരുത്ത് വള്ളവും ജേതാക്കൾ

admin

Leave a Comment

error: Content is protected !!