News One Thrissur
Thrissur

വലപ്പാട് ഉപജില്ല യാത്രയയപ്പ് സമ്മേളനം.

തൃപ്രയാർ: വലപ്പാട് ഉപജില്ല വിദ്യാഭ്യാസ വികസന സമിതിയുടെ യാത്രയയപ്പ് വികാരനിർഭരമായി. ചേറ്റുവ മുതൽ പെരിഞ്ഞനം വരെ നീണ്ടു കിടക്കുന്ന വലപ്പാട് ഉപജില്ലയിലെ 58 അധ്യാപക- അനധ്യാപകരാണ് ഈ വർഷം വിരമിക്കുന്നത്. ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.എസ്. ദീപൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.രമേശൻ, എച്ച്എം ഫോറം കൺവീനർ ടി.രജനി തുടങ്ങിയവർ വിരമിക്കുന്നവരിൽ ഉൾപ്പെടുന്നു.

ടി.എൻ. പ്രതാപൻ എംപി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണവും എംപി നിർവഹിച്ചു. വലപ്പാട് എഇഒഎംഎ മറിയം അധ്യക്ഷയായി. വികസന സമിതി ട്രഷറർ ടി.ആർ. രാഗേഷ് വിരമിക്കുന്നവരെ പരിചയപ്പെടുത്തി. വികസന സമിതി ജനറൽ കൺവീനർ ശ്രീജാ മൗസമി, വൈസ് ചെയർമാൻ എ.എ. ജാഫർ, സീനിയർ സൂപ്രണ്ട് പ്രേംജി, കൺവീനർമാരായ എം.എ. സാദിഖ്, ഇ.വി. ബിനി, സംഘടനാ പ്രതിനിധികളായ ടി.വി. വിനോദ്, കെ.എൽ. മനോഹിത്, എം.എ ഫൈസൽ, ടി.എൻ. അജയകുമാർ, എ. ലസിത, എൻ.വി. മിനി, വി.എസ്. ബിജി, സി.റോസ് ലറ്റ്, കെ.എസ്. മിനി എന്നിവർ സംസാരിച്ചു.

Related posts

എ.കെ.പി.എ. പെരിങ്ങോട്ടുകര യൂണിറ്റ് വാർഷിക പൊതുയോഗം

Husain P M

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ളാദ പ്രകടനം നടത്തി

Husain P M

കണ്ടശാംകടവ് ജലോത്സവം: പതാക ഉയർത്തി

Sudheer K

Leave a Comment

error: Content is protected !!