News One Thrissur

Thrissur

മുല്ലശ്ശേരിയിൽ ഭാരത് അരി വിൽപ്പന തടഞ്ഞു

മുല്ലശ്ശേരി: പഞ്ചായത്തിൽ ഭാരത് അരി വിൽപ്പന പോലീസ് തടഞ്ഞു. പഞ്ചായത്തിലെ ഒരു വാർഡിൽ ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അരിവിൽപ്പന തടഞ്ഞത്. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിലാണ് തടഞ്ഞതെന്ന് പോലീസ്.

7 അം വാർഡിൽ വ്യാഴാഴ്ച ആണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഭവത്തിൽ ബിജെപി പ്രവർത്തകരും, പോലീസും തമ്മിൽ തർക്കമുണ്ടായി. പോലീസ് നിർദ്ദേശത്തെ തുടർന്ന് തൊട്ടടുത്ത തോളൂർ പഞ്ചായത്തിലേക്ക് വാഹനം മാറ്റിയിട്ടു. പഞ്ചായത്തുകളുടെ അതിർത്തിയിൽ അരി വിതരണം പുനരാരംഭിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേഷൻ കമ്മറ്റിയുടെ സ്ഥാനാരോഹണ യോഗത്തിനിടെ സംഘർഷം

Sudheer K

ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശം; മന്ത്രി ആർ ബിന്ദു

Sudheer K

മേരി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!