News One Thrissur

Uncategorized

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

ചാവക്കാട്: കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലപ്പെട്ടി ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗം ഫിഷറീസ് യു.പി സ്കൂളിനടുത്ത് പരേതനായ തോപ്പിൽ കുഞ്ഞുമുഹമ്മദിൻ്റെ മകൻ മുനാസാണ് മരിച്ചത്. 37 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കാപ്പിരിക്കാട് സ്കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആമിനയാണ് മാതാവ്. റാഹില, റംഷി, റൈഹാന, റിസ്വാന എന്നിവർ സഹോദരങ്ങളാണ്.

Related posts

വാടാനപ്പള്ളി കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം രണ്ടാഴ്ച മുൻപ് കാണാതായ വലപ്പാട് സ്വദേശിയുടേത്

Sudheer K

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

Sudheer K

വേണുഗോപാൽ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!