News One Thrissur

Thrissur

എറവ് – കൈപ്പിള്ളി അകംപാടത്ത് മണ്ണുമായി വന്ന ടോറസ് ലോറികൾ തടഞ്ഞു 

അരിമ്പൂർ: മണ്ണുമായി വന്ന ടോറസ് ലോറികൾ എറവ് – കൈപ്പിള്ളി അകംപാടത്ത് പ്രദേശവാസികൾ തടഞ്ഞു. പാടം നികത്തി തൈകൾ വെക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാരോപിച്ചാണ് വാഹനങ്ങൾ തടഞ്ഞത്. അരിമ്പൂർ പഞ്ചായത്തിലെ മനക്കൊടി – വെളുത്തൂർ അകമ്പാടം ഉൾപ്പടെയുള്ള ഫാം റോഡുകളുടെ നിർമ്മാണത്തിനായുള്ള മണ്ണായിരുന്നു ലോറിയിൽ.

അന്തിക്കാട് എസ്ഐ പ്രവീൺ, വനിത ജിഎഎസ്ഐ ഒ.ജെ. രാജി എന്നിവർസ്ഥലത്തെത്തി രേഖകൾ പരിശോധിച്ചതിന് ശേഷം ടോറസുകളിൽ മണ്ണടി തുടരുന്നതിന് അനുവാദം നൽകി. 4 കോടി രൂപ ചില വഴിച്ച് കർഷകർക്ക് ഉപകാരപ്രദമായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ഫാം റോഡിൻ്റെ നിർമ്മാണം തടസ്സപ്പെടുത്തുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേരള കർഷകസംഘം അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. ജയപ്രകാശ്, സെക്രട്ടറി കെ. രാഗേഷ് എന്നിവർ ആരോപിച്ചു.

 

 

Related posts

പെരിങ്ങോട്ടുകരയിൽ അശ്വിനി മെഡിക്കൽ സെൻ്റർ തിങ്കളാഴ്ച തുറക്കും

Sudheer K

തൃപ്രയാറിൽ എം.ഡി.എം.എ.യും കഞ്ചാവുമായി അഞ്ച് യുവാക്കളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Husain P M

Leave a Comment

error: Content is protected !!