News One Thrissur
Thrissur

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് : ലൈഫ് ഭവന പദ്ധതിക്കും കൂടി വെള്ളത്തിനും മുൻഗണന.

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെക്കുള്ള വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡൻ്റ് സി.എം നിസ്സാര്‍ അവതരിപ്പിച്ചു. 34 കോടി 72 ലക്ഷം രൂപ വരവും 34 കോടി 16 ലക്ഷം രുപ ചെലവും 56 ലക്ഷം രൂപ മിച്ചവും വരുന്നതാണ് ബജറ്റ്, ലൈഫ് ഭവനം, കുടിവെള്ള പദ്ധതികൾക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റിൽപട്ടികജാതി ക്ഷേമം, വനിത ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജ സംരക്ഷണം, ഭിന്നശേഷി ക്ഷേമം, വയോജന ക്ഷേമം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് പ്രത്യേകപ രിഗണനയും നല്‍കിയിട്ടുണ്ട്. പൊതു വ്യവസായ കേന്ദ്രം ഒരുക്കൽ, വാടാനപ്പള്ളിയെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്താക്കി മാറ്റുക. വാടാനപ്പള്ളിയിലെ തനത് ഉത്‍പ്പന്നങ്ങള്‍ക്ക് വാടാനപ്പള്ളി ബ്രാന്‍ഡ് കൊണ്ടുവരിക, വാടാനപ്പള്ളി ബസ് ബേ നിർമ്മാണം, മുഴുവന്‍ അംഗനവാടികളിലും ഛായം മോഡല്‍ ആക്കുക എന്നിവക്ക് പ്രാധാന്യം നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്.  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. സ്റ്റാ.കമ്മിറ്റി ചെയര്‍മാന്‍ മാരായ രന്യ ബിനീഷ്, സബിത്ത് എ.എസ്, സുലേഖ ജമാലു, വാര്‍ഡ് മെമ്പര്‍മാരായ സരിത ഗണേഷ്, എ.ടി. ഷബീര്‍ അലി, മഞ്ജു പ്രേംലാല്‍, കെ.എസ്. ധനീഷ്, ശ്രീകല ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, സുജിത്ത്. എം. എസ്, ആശ ടീച്ചര്‍, ഷൈജ ഉദയകുമാര്‍, ശ്രീജിത്ത്. കെ.ബി, നൌഫല്‍ വലിയകത്ത്, രേഖ അശോകന്‍ , എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു. ബജറ്റ് വിശദീകരണം സെക്രട്ടറി തോമസ്. എ.എല്‍ നിര്‍വ്വഹിച്ചു, ഹെഡ് എക്കൌണ്ടന്റ് വിജയ് ഫിലിപ്പ് മറ്റു നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

Related posts

തിരുവത്രയിൽ കാൽനട യാത്രികരായ മൂന്ന് സ്ത്രീകളെ ബൈക്കിടിച്ചു; ബൈക്ക് യാത്രികൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.

Sudheer K

ശ്രീനാരായണ പുരത്ത് ദൂർഗർഭ അറയിൽ സൂക്ഷിച്ച103 കുപ്പി മദ്യം പിടികൂടി; യുവാവ് അറസ്റ്റിൽ

Sudheer K

മൂന്നുപീടികയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!