News One Thrissur

Thrissur

മൃതദേഹം തിരിച്ചറിഞ്ഞു; കരുവന്നൂർ പാലത്തിൽ നിന്നും പുഴയിൽ ചാടി മരിച്ചത് ചിറക്കൽ സ്വദേശിനിയായ ആയുർവ്വേദ ഡോക്ടർ. 

ചേർപ്പ്: കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. ചിറക്കൽ സ്വദേശിയും ആയൂർവേദ ഡോക്ടറുമായ കരോട്ട് വീട്ടിൽ ട്രൈസി വർഗീസ് (24)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂർ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മ്യതദേഹം കണ്ടെത്തിയത്. നിലവിൽ തൃശ്ശൂർ പാട്ടുരായ്ക്കലിൽ താമസിച്ചു വരുന്ന യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ടൗൺ ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. അച്ഛൻ വർഗ്ഗീസ്, അമ്മ ജെസ്സി, സഹോദരൻ ക്രിസ്റ്റോ. അതേസമയം യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കരുവന്നൂർ പാലത്തിൽ ഇത്തരം ആത്മഹത്യകൾ തുടർകഥയാവുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടുന്നത്. ഒന്നര വർഷം മുൻപ് ഒരു വിദ്യാർത്ഥിയും പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പാലത്തിന്മുകളിലായുള്ള കൈവരികൾക്ക് മുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് നവ കേരള സദസ്സിൽ പ്രദേശവാസികൾ പരാതിയും നൽകിയിരുന്നു.

Related posts

പാൽ വാങ്ങാനെത്തിയ റിട്ട.പട്ടാളക്കാരന്റെ അപകടത്തിൽ നഷ്ടപ്പെട്ട കൈവിരൽ കണ്ടെത്തി നൽകി പാൽ സൊസൈറ്റി ജീവനക്കാരി

Sudheer K

അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ തീർപ്പാകാതെ കിടന്നിരുന്ന പരാതികൾ അദാലത്തിലൂടെ പരിഹരിച്ചു

Sudheer K

അഴീക്കോട് – മുനമ്പം ജങ്കാർ സർവ്വീസ് നിർത്തുന്നു

Sudheer K

Leave a Comment

error: Content is protected !!