News One Thrissur
Thrissur

അന്തിക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിലെ അനിശ്ചിതത്വം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

അന്തിക്കാട്: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക, പൊതുശ്മശാനം നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ വികസനമുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ദുർഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ് അധ്യക്ഷനായി. എം.ആർ. രാമദാസ്, എം.ബി. സജീവ്, വി.കെ. മോഹനൻ, ഷൈൻ പള്ളിപറമ്പിൽ, റസിയ ഹബീബ്, ഇ രമേശൻ, രഘു നല്ലയിൽ, സുധീർ പാടൂർ, അഡ്വ. യദു കൃഷണൻ, ശാന്ത സോളമൻ എ.എസ്. വാസു സംസാരിച്ചു. ബിജേഷ് പന്നിപ്പുലത്ത്, ഷാനവാസ് അന്തിക്കാട്, കിരൺ തോമസ്, സിദ്ധൻ കളത്തിൽ, വി.ബി. ലിബീഷ്, എം.പി. വത്സല, എൻ.ബാലഗോപാലൻ, സന്ദീപ് ബാബു മോഹൻദാസ്, ഉണ്ണി പുക്കാട്ട് നേതൃത്വം നൽകി.

Related posts

മുല്ലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു

Sudheer K

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

നാട്ടിക കെഎംയുപി സ്കൂളിൽ സല്യൂട്ട് ദി പാരന്റ് പ്രതിഭാ സംഗമം. 

Sudheer K

Leave a Comment

error: Content is protected !!