News One Thrissur

Thrissur

വാടാനപ്പള്ളി തിരുനാൾ ഇന്നും നാളെയും

വാടാനപ്പള്ളി: സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ 126-ാം തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നലെ വൈകീട്ട് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടന്നു. തുടർന്ന് ദീപാലങ്കാരം സ്വിച്ച് ഓൺ തൊയക്കാവ് പള്ളി വികാരി ഫാ.ജിൻ്റോ പേരേപ്പാടൻ നിർവഹിച്ചു. സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ ഒരിക്കിയ സ്റ്റാളിൻ്റെ ഉത്ഘാടനം വികാരി ഫാ.ഏബിൾ ചിറമ്മൽ നിർവഹിച്ചു. ഇന്ന് രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. തിരുകർമ്മങ്ങൾക്ക് ഇടവകാംഗം ഫാ.ജോയ് മാളിയേക്കൽ കാർമികനാകും.

തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് 9.30 ന് അമ്പുകൾ പള്ളിയിലേക്ക് പ്രവേശിക്കും തുടർന്ന് മെഗാ ബാൻറ് വാദ്യവും വർണ്ണമഴയും നടക്കും. തിരുന്നാൾ ദിനമായ നാളെ രാവിലെ 10.30 നു ആഘോഷമായ തിരുനാൾ കുർബ്ബാന നടക്കും. നവവൈദീകൻ ഫാ. ഷാൾജിൻ അറക്കപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും, നവവൈദീകൻ ഫാ.ജിജോ എടക്കളത്തൂർ സന്ദേശം നൽകും.വികാരി ഫാ.ഏബിൾ ചിറമ്മൽ സഹകാർമ്മികനാവും. വൈകിട്ട് 4.30 ന് വിശുദ്ധ കുർബ്ബാനക്ക് ഇടവകാംഗം ഫാ.ഡോ.സേവിയർ ക്രിസ്റ്റി നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും രാത്രി 7.00 ന് ഗാനമേളയും നടക്കും. ട്രസ്റ്റിമാരായ സോളമൻ സി.എ, ജോസഫ് കെ.ഫ്, ലോനപ്പൻ സി.എ, ജനറൽ കൺവീനർ ഡൊമനിക് പി.ടി എന്നിവർ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Related posts

എൻ.എസ്.എസ്. പതാക ദിനം ആചരിച്ചു

Sudheer K

ചേറ്റുവയിൽ വീടിന്റെ ടെറസിൽ കഞ്ചാവു ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ.

Sudheer K

മതിലകത്ത് ടൂറിസ്റ്റ് ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികൻ മരിച്ചു

admin

Leave a Comment

error: Content is protected !!