News One Thrissur

Thrissur

ചിറ്റാട്ടുകര ആയുർവേദ സബ് സെൻ്റർ നാടിന് സമർപ്പിച്ചു

ചിറ്റാട്ടുകര: എളവള്ളി ഗ്രാമപഞ്ചായത്തിലെ ഗവ.ആയുർവേദ ഡിസ്പെൻസറിയുടെ ചിറ്റാട്ടുകര സബ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു. ആഴ്ചയിൽ ചൊവ്വ, വെള്ളി എന്നീ രണ്ടു ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സബ് സെന്ററിന്റെ പ്രവർത്തനം. ആയുർവേദ മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരുടെ സേവനം, സൗജന്യ മരുന്ന് വിതരണം എന്നിവ സബ് സെന്ററിൽ ലഭ്യമാകും. തൃശ്ശൂർ ജില്ലയിൽ രണ്ടാമത്തെ ആയുർവേദ സബ് സെന്ററാണ് ചിറ്റാട്ടുകര. ഗ്രാമസഭകളിൽ നിന്നും പൊതുജനങ്ങളുടെ അഭിപ്രായമാണ് ആയുർവേദ സബ് സെൻ്റർ അനുവദിക്കുന്നതിന് അപേക്ഷ നൽകാൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെ പ്രേരിപ്പിച്ചത്.

സബ് സെന്ററിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, ആയുർവേദ ഡിഎംഒ പ്രീതി ജോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, കെ.ഡി. വിഷ്ണു, ടി.സി. മോഹനൻ, എൻ.ബി. ജയ, സെക്രട്ടറി തോമസ് രാജൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജി. സുബിദാസ്,  കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീല മുരളി, ഡോ.ദിവ്യശ്രീ സാനന്ദ്, ഡോ.മിൻസി പോൾ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.വി.എം. ഷാമില എന്നിവർ സംസാരിച്ചു.

Related posts

ലഹരിക്കടത്ത്, തളിക്കുളം സ്വദേശിയായ യുവാവും, യുവതിയും വാഹന പരിശോധനക്കിടെ പിടിയിൽ

Sudheer K

ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

Sudheer K

ചന്ദ്രബോസ് വധക്കേസ്: നിഷാമിന് വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം; സുപ്രീം കോടതി നോട്ടീസയച്ചു

Sudheer K

Leave a Comment

error: Content is protected !!