News One Thrissur

Thrissur

ചേറ്റുവ ഫിനിക്സ് മെഡിസിറ്റിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നാളെ

ചേറ്റുവ: ടിഎം ആശുപത്രിയുടെ 50ാം വാർഷികത്തിന്റെ ഭാഗമായി നിർമിച്ച എല്ലാ വിധ ആധുനിക സ്വകര്യങ്ങളോടു കൂടിയ ഫിനിക്സ് മെഡിസിറ്റിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിർവഹിക്കും. ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. സി. പ്രസാദ്, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ഗീതു കണ്ണൻ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും. തളിക്കുളം ബ്ലോക്ക്‌. വൈസ് പ്രസിഡന്റ്‌ അഡ്വ. നിമിഷ അജീഷ്, മുൻ എങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.എ. ഹാരിസ് ബാബു, മെമ്പർ സുമയ്യ സിദ്ധിക്ക്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുശീല സോമൻ, മെമ്പർമാരായ പ്രീത ടീച്ചർ, ഉഷ സുകുമാരൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിക്കുമെന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഇ.കെ. രാമചന്ദ്രൻ അറിയിച്ചു.

Related posts

അഴീക്കോട് ഹാർമണി ഫെസ്റ്റിവൽ സമാപിച്ചു

Sudheer K

മ​ഴ കുറഞ്ഞതോടെ ക​നോ​ലി പു​ഴ​യി​ൽ ഉ​പ്പു​വെ​ള്ളം; കോൾ കർഷകർക്ക് ഭീഷണി

Husain P M

കയ്പമംഗലത്ത് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!