News One Thrissur

Thrissur

കിഴുപ്പിള്ളിക്കര പണിക്കെട്ടി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന വിശ്രമ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം നടത്തി.

പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കര പണിക്കെട്ടി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന വിശ്രമ കേന്ദ്രത്തിൻ്റെയും ചുറ്റുമതിലിൻ്റെയും ശിലാസ്ഥാപനം ക്ഷേത്രം മേൽശാന്തി അനീഷിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം രക്ഷാധികാരി പി.ആർ. കൃഷ്ണരാജ് നിർവഹിച്ചു. ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിച്ചേരുന്ന ഭക്തർക്ക് വിശ്രമത്തിനും താമസത്തിനുമായാണ് വിശ്രമ കേന്ദ്രം നിർമിക്കുന്നത്.

ചടങ്ങിൽ ക്ഷേത്രം ഭാരാവാഹികളായ പ്രസിഡൻ്റ് പി.ആർ. പുഷ്ക്കരൻ, സെക്രട്ടറി പി.ഐ. ഗോപിനാഥ്   , ട്രഷറർ  പി.എൽ. ലെജീഷ്, സുനിൽകുമാർ പി.എസ്, സനോജ്, പി.യു. ദിനേഷ്, ഉണ്ണി എന്നിവർ സംസാരിച്ചു.

Related posts

കണ്ടശാംകടവ് ജലോത്സവം: പതാക ഉയർത്തി

Sudheer K

ദേശീയ അധ്യാപക പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം.

Sudheer K

പേ ഇളകിയ പശു ചത്തു: കുറുക്കൻ കടിച്ചതെന്ന് നിഗമനം

Sudheer K

Leave a Comment

error: Content is protected !!