News One Thrissur

Thrissur

വലപ്പാട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം

തൃപ്രയാർ: വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിപിഎമ്മിൻ്റെ കളിപ്പാവയായി മാറുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ വാഴനട്ട് പ്രതിഷേധിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്തിൽ ഭരണ സ്തംഭനം മൂലം ജനങ്ങൾ വലയുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിൽ കരിപ്പായി അധ്യക്ഷനായി.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.വി. വികാസ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.എ.വി. യദുകൃഷ്ണ, ജില്ലാ ജനറൽ സെക്രട്ടറി ബിനോയ്‌ ലാൽ, പഞ്ചായത്തംഗങ്ങളായ ഫാത്തിമ സലിം, അജ്മൽ ഷരീഫ്, വൈശാഖ് വേണുഗോപാൽ, സിജി സുരേഷ്, സുവിത്ത് കുന്തറ, സുമേഷ് പാനാട്ടിൽ, ആർട്ടിസ്റ്റ് കോൺഗ്രസ് പ്രസിഡന്റ്‌ അശ്വിൻ ആലപ്പുഴ, വി.എ. ഫിറോസ്, ജോസ് താടിക്കാരൻ, സി.ആർ. അറുമുഖൻ, യു.ആർ. രാഗേഷ്, എം.എ. സലിം, കാർത്തികേയൻ കുന്നുങ്ങൽ, ഡേവിസ് വാഴപ്പിള്ളി, അനിൽ കരുവത്തിൽ, മൈത്രിവത്സൻ, അഭിലാഷ് തേവർക്കാട്ടിൽ, ഇസ്മയിൽ അറക്കൽ, സജിത്രൻതൈയ്യിൽ, എൻ.വി. വിപിൻ, കെ.എം. ആഷിഫ് സംസാരിച്ചു.

Related posts

കേരള വർമ്മയിലെ തെരഞ്ഞെടുപ്പ് അട്ടിമറി വിവാദം; കെഎസ്‍യു ഇന്ന് ഹൈക്കോടതിയിലേക്ക്

Sudheer K

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പിഢനത്തിനിരയാക്കിയ ആൾ അറസ്റ്റിൽ.

Sudheer K

ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പോക്കറ്റടിയും മോഷണവും നടത്തുന്ന 2 പേരെ പോലീസ് പിടികൂടി

Sudheer K

Leave a Comment

error: Content is protected !!