News One Thrissur

Thrissur

അഴീക്കോട് – മുനമ്പം ഫെറിയിൽ ബോട്ട് സർവ്വീസ് ആരംഭിച്ചു.

കൊടുങ്ങല്ലൂർ: അഴീക്കോട് – മുനമ്പം ഫെറിയിൽ ബോട്ട് സർവ്വീസ് ആരംഭിച്ചു. അഴീക്കോട് – മുനമ്പം പാലത്തിനായുള്ള തൂണുകളുടെ നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന ജങ്കാർ സർവ്വീസ് നിറുത്തി വെച്ചതിനെ തുടർന്നാണ് ബോട്ട് സർവ്വീസ് ആരംഭിച്ചത്.

അഴീക്കോട് ജെട്ടിയിൽ തന്നെയാണ് കടത്തു ബോട്ട് സർവ്വീസിനായി താത്ക്കാക്കാലിക പ്ലാറ്റ്ഫോം നിർമ്മിച്ചിട്ടുള്ളത്. തൃശൂർ ജില്ലാ പഞ്ചായത്തിനു കീഴിൽ ജങ്കാർ സർവ്വീസ് നടത്തിവന്നിരുന്ന കരാറുകാരന് തന്നെയാണ് ബോട്ട് സർവ്വീസിൻ്റെ താത്ക്കാലിക നടത്തിപ്പ് ചുമതല. കഴിഞ്ഞ ഡിസംബർ 31 നാണ് നിറുത്തിയത്. ജങ്കാർ സർവ്വീസ് നിലച്ചതിനെ തുടർന്ന് യാത്രാക്ലേശം രൂക്ഷമായിരുന്നു. ആഴ്ച്ചകൾക്ക് ശേഷമാണ് അഴീക്കോട് – മുനമ്പം ഫെറിയിൽ ബദൽ യാത്രാമാർഗം ഒരുക്കിയത്.

Related posts

പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി: കണ്ണൂരിലെ ബിസിനസ് പങ്കാളിയിലേക്ക് അന്വേഷണം

Sudheer K

വാടാനപ്പള്ളിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Husain P M

കൊടുങ്ങല്ലൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി.

Sudheer K

Leave a Comment

error: Content is protected !!