News One Thrissur

Thrissur

തളിക്കുളം എരണത്ത് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും ശീവേലിപുര സമർപ്പണവും.

തളിക്കുളം: എരണത്ത് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും ശീവേലി പുര സമർപ്പണവും പൊങ്കാലയും നടന്നു. രാവിലെ രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം പൊങ്കാല സമർപ്പണം നടത്തി. തുടർന്ന് ശബരിമല മുൻമേൽശാന്തി ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സി.ബി. പ്രകാശൻ തന്ത്രിയും ചേർന്ന് ശീവേലിപ്പുര സമർപ്പണം നടത്തി. സംഗീത സംവിധായകൻ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു.

പ്രസിഡൻ്റ് എ.ആർ. റോഷ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി പ്രസിഡണ്ട് ഇ.വി.കെ. ശശികുമാർ, വികസന സമിതി ചെയർമാൻ ഇ.വി.കെ. ബാലകൃഷ്ണൻ, കൺവീനർ ഇ.ജി. അശോകൻ, വൈസ് പ്രസിഡൻ്റ് ഇ.എസ്. ഷൈജു, ജോ. സെക്രട്ടറി പ്രിൻസ് മദൻ ക്ഷേത്രം ഭരണസമിതി സെക്രട്ടറി ഇ.വി.എസ്. സ്മിത്ത്, ഇ.വി. ഷെറി എന്നിവർ സംസാരിച്ചു. ശീവേലിപ്പുര ശില്പി സുരേഷ് കന്യാകുമാരി, സ്ഥാപതി ഉണ്ണി കൃഷ്ണൻ ആചാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Related posts

കിഴുപ്പിള്ളിക്കര എസ്എൻഎസ്എ എഎൽപി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും.

Sudheer K

ഭാനുമതി അന്തരിച്ചു

Sudheer K

മീൻ പിടിക്കാൻ പോയ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!