News One Thrissur

Thrissur

വികസന സെമിനാർ: പാവറട്ടിയിൽ വീടിനും റോഡ് നവീകരണത്തിനും മുൻഗണന

പാവറട്ടി: ലൈഫ് ഭവന നിർമാണത്തിനും റോഡുകളുടെ നവീകരണത്തിനും മുൻഗണന നൽകുന്ന കരട് പദ്ധതി രേഖയ്ക്ക് വികസന സെമിനാറിൽ അംഗീകാരം. ലൈഫ് ഭവന പദ്ധതി ജനറൽ വിഭാഗത്തിന് 1.85 കോടി രൂപയും എസ്‌സി വിഭാഗത്തിന് 71 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ റോഡുകളുടെ നവീകണത്തിനായി 1.12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാവറട്ടി സെന്ററിന്റെ വികസനത്തിനാവശ്യമായ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കലാണ് മറ്റൊരു പ്രധാന വികസന പദ്ധതി.

പാവറട്ടി ട്രേഡിങ് കമ്പനി കെട്ടിടവും കുണ്ടുവക്കടവ് റോഡിലെ വടക്കുഭാഗത്തെ മൂലയിലെ കെട്ടിടവുമാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. സെന്ററിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൂച്ചേരി തോടിന്റെ വികസനം, മാലിന്യ സംസ്കരണവും ശേഖരണവും ഉൗർജിതമാക്കാൻ എംസിഎഫ് കേന്ദ്രങ്ങളുടെ നിർമാണം എന്നിവയാണ് മറ്റു പ്രധാന പദ്ധതികൾ. വിസകന രേഖ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിബി ജോൺസൺ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എം.എം. റജീന അധ്യക്ഷയായി. പൊതുശ്മശാനത്തിന് ഫണ്ട് വകയിരുത്താത്തതിൽ വിമല സേതുമാധവനും പെരിങ്ങാട് പുഴ വനവൽക്കരണത്തിനെതിരെ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കാത്തതിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ. ഷാജനും വിമർശനമുന്നയിച്ചു

Related posts

ബസ്സില്‍ നിന്ന് യാത്രക്കാരുടെ 6 മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു

Sudheer K

തൃശൂരിൽ കെഎസ്ആർടിസി ബസിൽ കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി

Sudheer K

വർണ്ണാഭമായി പറമ്പന്തളി ഷഷ്ഠി

Sudheer K

Leave a Comment

error: Content is protected !!