News One Thrissur

Thrissur

മുൻ കേന്ദ്ര മന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവുമായ ഗുലാം നബി ആസാദ് ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. 

കൊടുങ്ങല്ലൂർ: മുൻ കേന്ദ്ര മന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവുമായ ഗുലാം നബി ആസാദ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായി ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗുലാം നബി ആസാദ് കൊടുങ്ങല്ലൂരിൽ എത്തിയത്. ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ.സലിം നദവി, മഹല്ല് സെക്രട്ടറി എസ്.എ. അബ്ദുൾ കയ്യും, വൈസ് പ്രസിഡൻ്റ് ഡോ.അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

പള്ളിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസംഗ പീഠവും, തൂക്കുവിളക്കും നോക്കിക്കണ്ട ഗുലാം നബി ആസാദ് പ്രാർത്ഥന നിർവ്വഹിച്ച ശേഷമാണ് മടങ്ങിയത്.

Related posts

തൃപ്രയാർ കൊലപാതക കേസിലെ പ്രതി പോലീസ് പിടിയിൽ

Sudheer K

തൃത്തല്ലൂരിലെ ആദ്യകാല വ്യാപാരി കുമാരകുട്ടി അന്തരിച്ചു

Sudheer K

കൊരട്ടിയിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ്; ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം

Husain P M

Leave a Comment

error: Content is protected !!