News One Thrissur

Thrissur

പാതി വഴിയിൽ സന്ദർശനം മതിയാക്കി മന്ത്രി; കൊടുങ്ങല്ലൂരിൽ എംപിയും, എംഎൽ എയുമടക്കമുള്ള ജനപ്രതിനിധികൾ കാത്തിരുന്ന് മടങ്ങി.

കൊടുങ്ങല്ലൂർ: ദേശീയ പാതയുടെ നിർമ്മാണ പ്രദേശങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി സന്ദർശിക്കുമെന്നറിയിച്ചതിനെ തുടർന്ന് എത്തിയ ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും കാത്തിരിപ്പ് വെറുതെയായി. മന്ത്രി മുഹമ്മദ് റിയാസ് കൊടുങ്ങല്ലൂരിലെ ദേശീയപാത നവീകരണം വിലയിരുത്താൻ എത്തുമെന്നറിഞ്ഞ് ബെന്നി ബെഹനാൻ എംപി, വി.ആർ. സുനിൽ കുമാർ എംഎൽഎ, നഗരസഭാ ചെയർപേഴ്സൻ ടി.കെ. ഗീത, സിപിഎം ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ, കോൺഗ്രസ് നേതാക്കളായ ടി.എം. നാസർ, ഇ.എസ്. സാബു, ബിജെപി നേതാക്കളായ കെ.എസ്. വിനോദ്, കെ.ആർ. വിദ്യാസാഗർ, എന്നിവരുൾപ്പടെയുള്ള ജനപ്രതിനിധികളും, എലിവേറ്റഡ് ഹൈവെ കർമ്മസമിതി പ്രവർത്തകരും നാട്ടുകാരും ഡിവൈഎസ്പി ഓഫീസ് ജംഗ്ഷനിൽ കാത്തുനിൽപ്പായിരുന്നു.

എന്നാൽ ഒരു കിലോമീറ്റർ അകലെയുള്ള ചന്തപ്പുര ജംഗ്ഷനിലെത്തിയ മന്ത്രി നിമിഷങ്ങൾക്കകം സന്ദർശനം മതിയാക്കി മടങ്ങുകയായിരുന്നു. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിലെ ഡിവൈഎസ്പി ഓഫീസ് ജംഗ്ഷനിൽ മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവെ കർമ്മസമിതി സത്യാഗ്രഹ സമരം നടത്തി വരികയാണ്. ഏറെക്കുറെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും, സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാത നവീകരണം വിലയിരുത്താൻ എത്തുന്ന മന്ത്രിയെ നാട്ടുകാരുടെ ആവശ്യം ബോധ്യപ്പെടുത്താനായാണ് ജനപ്രതിനിധികളും, സംഘടനാ നേതാക്കളും കാത്തു നിന്നത്. എന്നാൽ സമര സ്ഥലം സന്ദർശിക്കാതെ മന്ത്രി മടങ്ങിയത് ഏവരെയും നിരാശരാക്കിയെന്നു മാത്രമല്ല അത് ഇടതുപക്ഷ നേതാക്കളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.

Related posts

മുണ്ടൂരിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവ എഞ്ചിനീയറുടെ മരണം കൊലപാതകമെന്ന് പൊലീസ്

Sudheer K

യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം.

Sudheer K

ബാച്ച്ലർ ഓഫ് സയൻസ് ഒന്നാം റാങ്ക് : സി.വി. ആദിത്യനെ താന്ന്യം മണ്ഡലം പ്രവാസി കോൺഗ്രസ് അനുമോദിച്ചു.

Sudheer K

Leave a Comment

error: Content is protected !!