News One Thrissur

Thrissur

പുത്തൻപ്പള്ളിക്കാവ് വേല: നവഭാരത് പൂരാഘോഷ കമ്മിറ്റി എഴുന്നള്ളിപ്പിൽ പങ്കെടുക്കാതെ മടങ്ങിയത് തിടമ്പേറ്റാൻ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്

അന്തിക്കാട്: പുത്തൻപ്പിള്ളിക്കാവ് കാർത്തിക വേലയുടെ ശനിയാഴ്ച വൈകീട്ട് നടന്ന കൂട്ടി എഴുന്നള്ളിപ്പിൽ പങ്കെടുക്കാതെ മടങ്ങിയത് തർക്കം ഒഴിവാക്കാനും അർഹതയുണ്ടായിട്ടും തങ്ങളുടെ ദേശത്തിന്റെ ആനയെ തിടമ്പേറ്റാൻ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണെന്നും അന്തിക്കാട് കല്ലിടവഴി നവഭാരത് പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥൻ്റെ തെറ്റായ നടപടി മൂലമാണ് തങ്ങളുടെ ദേശത്തിന്റെ ആനയായ തൃക്കടവൂർ ശിവരാജു എന്ന ആനക്ക് തിടമ്പേറ്റാൻ സാധിക്കാതെ വന്നത്.

2012 ഫോറസ്റ്റ് രേഖ പ്രകാരം തൃക്കടവൂർ ശിവരാജിന് 311 സെ.മീറ്ററും ചിറക്കൽ കാളി ദാസന് 308 സെ.മീറ്ററും ആണ്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ്റെ അശ്രദ്ധ മൂലം പോലീസിന് നൽകിയ റിപ്പോർട്ടിൽ തെറ്റായി രേഖപ്പെടുത്തി. ഇതുമൂലം ഏറ്റവും ഉയരം ഉണ്ടായിട്ടും തിടമ്പേറ്റാൻ തങ്ങളുടെ ദേശത്തിൻ്റെ ആനയെ പരിഗണിക്കാതെ വടക്കുമുറി ദേശത്തിൻ്റെ കാളിദാസൻ എന്ന ആനയെയാണ് തിരഞ്ഞെടുത്തത്. തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തിൽ പ്രസിഡന്റ് എം.വി. സന്തോഷ്, കൺവീനർ എ.സഞ്ജയ്, എം.വിജയൻ, ഷനീഷ് കല്ലയിൽ, എം. നന്ദകുമാർ, പടിഞ്ഞാറ് ദേശം കമ്മിറ്റി ട്രഷറർ പി.സി. രാജു എന്നിവർ പങ്കെടുത്തു.

Related posts

12 വയസുകാരിയെ പീഡിപ്പിച്ച 50കാരന് ജീവപര്യന്തം തടവും 85000 രൂപ പിഴയും

Sudheer K

അനധികൃത വിൽപ്പന: രാമവർമപുരംത്തെ ബാർ അടച്ചുപൂട്ടി; ബാറിന്റെ ലൈസൻസ് റദ്ദാക്കി

Sudheer K

റണസിംഗ് അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!