News One Thrissur

Thrissur

കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ശ്രീകുരുംബഭഗവതി ക്ഷേത്രത്തിലെ നാലാം താലപ്പൊലി നാളിൽ കാര സ്വദേശി ഇളയാരം പുരക്കൽ കാർത്തിക്കിനെ ആക്രമിച്ച കേസിൽ എടവിലങ്ങ് സ്വദേശിയായ പുൽച്ചാടി എന്ന് വിളിക്കുന്ന കാരാഞ്ചേരി വീട്ടിൽ അജിത്ത്(24), പുളിക്കപ്പറമ്പിൽ അതുൽ കൃഷ്ണ (18)എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്തത്. ഇരു സംഘം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റ കാർത്തിക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്ഐമാരായ ഹരോൾഡ് ജോർജ്ജ്, കശ്യപൻ, ജഗദീഷ്, എഎസ്ഐ രാജൻ, സിപിഒമാരായ ഗോപകുമാർ പി.ജി, ധനേഷ്, ഫൈസൽ, സുജീഷ്, സനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് മോഷണം; പ്രതികൾ അറസ്റ്റിൽ

Sudheer K

തളിക്കുളം ഹൈസ്കൂൾ എസ്എസ്എൽസി 98 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 25 -ാം വാർഷിക സൗഹൃദ സംഗമം നടത്തി

Sudheer K

കുതിരാന്‍ തുരങ്കത്തിന് സമീപം അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Sudheer K

Leave a Comment

error: Content is protected !!