News One Thrissur

Thrissur

കോട്ടപ്പുറം പുതിയ ബിഷപ്പിൻ്റെ മെത്രാഭിഷേക ചടങ്ങ് ശനിയാഴ്ച

കൊടുങ്ങല്ലൂർ: കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേക ചടങ്ങ് ശനിയാഴ്ച നടക്കും. വൈകീട്ട് 3 മണിക്ക് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രൂപത ആസ്ഥാനമായ സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയത്തിന് മുൻപിൽ എഴുപത്തിഅയ്യായിരം ചതുരശ്ര അടിയിൽ സജ്ജീകരിക്കുന്ന വിശാലമായ പന്തലിന്റെ പണികൾ പൂർത്തിയായി വരികയാണ്.

പതിനായിരം പേർക്ക് തിരുകർമ്മങ്ങളിൽ സംബന്ധിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇരുപത് ബിഷപ്പുമാരും മുന്നൂറോളം വൈദീകരും നാനൂറോളം സന്യസ്തരും മെത്രാഭിഷേക കർമ്മങ്ങളിൽ പങ്കെടുക്കും. സംഗീതസംവിധായകൻ ജെറി അമൽ ദേവിന്റെയും ഫാ. വില്യം നെല്ലിക്കലിന്റെയും നേതൃത്വത്തിൽ നൂറിലധികം വരുന്ന ഗായക സംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്. മെത്രാഭിഷേക തിരുകർമ്മങ്ങൾ ഏകോപിപ്പിക്കുന്നതിന് 11 കമ്മിറ്റികളിലായി ആയിരത്തോളം വരുന്ന അംഗങ്ങൾ രംഗത്തുണ്ട്. പൊതുസമ്മേളനത്തിനുശേഷം രൂപതയിലെ അഞ്ച് ഫൊറോനകളിൽ നിന്നായി ചവിട്ടു നാടകം, മാർഗ്ഗംകളി എന്നിവയടക്കം അഞ്ച് കലാപരിപാടികൾ അരങ്ങേറും..

വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലാണ് മെത്രാഭിഷേക കർമ്മങ്ങളുടെ മുഖ്യകാർമികൻ. വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യ സഹകാർമ്മികരായിരിക്കും. കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലിയും സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും അനുഗ്രഹ പ്രഭാഷണം നടത്തും. മെത്രാഭിഷേക ചടങ്ങുകൾക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും .കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മുൻബിഷപ്പ് മാർ ബോസ്കോ പുത്തൂർ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ മുഖ്യാതിഥിയായിരിക്കും. ബെന്നി ബഹനാൻ എംപി, ഹൈബി ഈഡൻ എംപി,

അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ, ഇ.ടി. ടൈസൻ മാസ്റ്റർ എംഎൽഎ ,കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് , വൈദീക പ്രതിനിധി ഫാ.ജോഷി കല്ലറക്കൽ, സന്യസ്ത പ്രതിനിധി സിസ്റ്റർ ജിജി പുല്ലയിൽ , കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ് , കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറൽ കൺവീനർ മോൺ. ഡോ. ആൻറണി കുരിശിങ്കൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി എന്നിവർ സംസാരിക്കും. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മറുപടി പ്രസംഗം നടത്തും, കൗൺസിലർമാരായ എൽസി പോൾ, വി.എം. ജോണി, ഫ്രാൻസിസ് ബേക്കൺ, കെഎൽസിഎ രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ, സിഎസ്എസ് പ്രസിഡൻറ് ജിസ്മോൻ ഫ്രാൻസിസ്, കെസിവൈഎം പ്രസിഡൻറ് പോൾ ജോസ്, കെഎൽസിഡബ്യുഎ പ്രസിഡൻറ് റാണി പ്രദീപ്, കെഎൽഎം പ്രസിഡന്റ് വിൻസന്റ് ചിറയത്ത്, സിഎൽസി പ്രസിഡന്റ് സജു തോമസ് എന്നിവർ സന്നിഹിതരായിരിക്കും.

 

Related posts

കൈപ്പറമ്പിൽ തലയ്ക്ക് ഗുരുതര പരിക്കുമായി യുവാവ് വഴിയരികില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

Sudheer K

എകെടിഎ മണലൂർ ഏരിയ കമ്മിറ്റി ഓഫീസ് കണ്ടശാംകടവ് വിളക്കും കാൽ സെൻ്ററിൽ പ്രവർത്തനം തുടങ്ങി

Sudheer K

കോൺഗ്രസ്സ് നേതാക്കളെ അകാരണമായി മർദിച്ചതിനെ തുടർന്ന് അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

Sudheer K

Leave a Comment

error: Content is protected !!