News One Thrissur

Thrissur

വാടാനപ്പള്ളിയിൽ കരിക്ക് വിൽപ്പനക്കിടെ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു

വാടാനപ്പള്ളി: കരിക്ക് വിൽപ്പന നടത്തുന്നതിനിടെ കുഴഞ്ഞ് വീണ വയോധികൻ മരിച്ചു. വാടാനപ്പള്ളി ചിലങ്ക സെന്ററിന് വടക്കുവശം കരിക്ക് കട നടത്തുന്ന മേപ്പറമ്പിൽ വീട്ടിൽ കുട്ടൻ (64) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കുഴഞ്ഞ് വീണ കുട്ടനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ വാടാനപ്പള്ളിയിലെ ചുട്ടുതാഴിലാളിയായിരുന്നു മരിച്ച കുട്ടൻ.

Related posts

ആന ഇടഞ്ഞോടിയനെ തുടർന്ന് നാലുപേർക്ക് പരിക്ക്

Sudheer K

സിക്കാസ ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഫ്രന്‍സ് ഇലവന്‍ ജേതാക്കള്‍

Sudheer K

മുഖം മിനുക്കി കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസ്

Husain P M

Leave a Comment

error: Content is protected !!