News One Thrissur

Pavaratty

ഏനാമാക്കൽഫേസ്കനാലിലെ വളയം കെട്ടിൻ്റെ നിർമ്മാണം തിങ്കളാഴ്ച്ച പൂർത്തിയാകും

വെങ്കിടങ്ങ്: ഏനാമാക്കൽ ഫേസ് കനാലിൽ തള്ളി പോയ വളയം കെട്ടിൻ്റെ പുനർനിർമ്മാണം തിങ്കളാഴ്ച്ച പൂർത്തിയാകുമെന്ന് മുരളി പെരുനെല്ലി എം എൽ എ അറിയിച്ചു. ധൃതഗതിയിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് പരിശോധിക്കാനും വിലയിരുത്താനും എം എൽ എ യും വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണുവും ബുധനാഴ്ച സ്ഥലത്തെത്തിയിരുന്നു.

ഫേസ്കനാലിൽ വെള്ളത്തിൻ്റെ അളവ് കൂടിയതാണ് റിങ്ങ് ബണ്ടിൻ്റെ നടുഭാഗം തള്ളിപോകാൻ കാരണമായതെന്ന് എം എൽ എ പറഞ്ഞു. ഇടിയഞ്ചിറ റഗുലേറ്റർ നവീകരണത്തിനായുള്ള ടെൻ്റർ നടപടികൾ പൂർത്തിയായതായും അദ്ദേഹം വിശദീകരിച്ചു.

വളയം കെട്ടിൻ്റെ നിർമ്മാണം പൂർത്തിയായാൽ ഒരു വശത്ത് പിള്ള ബണ്ടിൻ്റെ നിർമ്മാണം കൂടി നടത്തുമെന്ന് ഇറിഗേഷൻ അസിസ്റ്റൻ്റ് എകസിക്യൂട്ടീവ് എഞ്ചിനിയർ സാജു പറഞ്ഞു. നവീകരണവുമായി ബന്ധപ്പെട്ട് ഏനാമാക്കൽ റഗുലേറ്ററിൻ്റെ ടി എസ് കിട്ടിയാൽ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

കലോത്സവം: ഉപന്യാസം- ഉർദു എ ഗ്രേഡ്

Sudheer K

കാക്കശ്ശേരി ഗവ. എൽപി സ്കൂളിൽ ചെണ്ടുമല്ലി കൃഷിയാരംഭിച്ചു

Sudheer K

നവീകരിച്ച ഏനാമാവ് നെഹ്‌റു പാര്‍ക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!