News One Thrissur

Thrissur

നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള സർക്കാരിന്റെയും പഞ്ചായത്തിന്റെയും അവഗണന: കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി

തൃപ്രയാർ: നാട്ടിക കൂടുംബ ആരോഗ്യ കേന്ദ്രത്തോട് സർക്കാരും നാട്ടിക പഞ്ചായത്തും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കുക, മുഴുവൻ സമയം ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.

കഴിഞ്ഞ യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ ഭരണസമിതിക്കാലത്ത് തുടങ്ങിവെച്ച കിടത്തി ചികിത്സ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. മൂന്നുവർഷങ്ങളോളമായി കിടത്തി ചികിത്സ നിലച്ചിട്ട്. സ്ഥിരമായി മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്ന ഹോസ്പിറ്റലിൽ ഇപ്പോൾ രാവിലെ മുതൽ ഉച്ചവരെ ഒരു ഡോക്ടർ മാത്രമേ നിലവിലുള്ളൂ. വൈകിട്ട് ആറുമണിവരെ ഒരു ഡോക്ടർ പരിശോധനയ്ക്ക് ഇരിക്കണം എന്നിരിക്കെ വൈകീട്ട് നാലു മണിയാകുമ്പോൾ ഡോക്ടർ പോകുന്ന അവസ്ഥയാണ്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികളോ പഞ്ചായത്തോ ഒരു നടപടിയും എടുക്കുന്നില്ല. മരുന്നുകൾ പൂർണമായും ലഭിക്കുന്നില്ല. വൈകിട്ട് വരുന്ന രോഗികളെ സ്വകാര്യ ക്ലിനിക്കുകളിലേക്കാണ് ഇവിടുത്തെ ജോലിക്കാർ അയക്കുന്നത്. സ്വകാര്യ മെഡിക്കൽ ഷോപ്പുകൾക്കും സ്വകാര്യ ക്ലിനിക്കുകൾക്കും

വരുമാനം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് നാട്ടികയിലെ കുടുംബാരോഗ്യ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് പറഞ്ഞു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എ.ബി. ഹരിലാൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. എ.എൻ. സിദ്ധപ്രസാദ്, സിജി അജിത് കുമാർ, പി.കെ. നന്ദനൻ, ടി.വി. ഷൈൻ, പി.സി. ജയപാലൻ, കെ.വി. സുകുമാരൻ, ബിന്ദു പ്രദീപ്, ജീജ ശിവൻ എന്നിവർ സംസാരിച്ചു. കെ.ആർ. ദാസൻ, കണ്ണൻ പനക്കൽ, യു.ബി. മണികണ്ഠൻ, എ.എസ്. പത്മപ്രഭ, ബാബു പനക്കൽ, കെ. വിനോദ് കുമാർ, മോഹനൻ പുലാക്ക പറമ്പിൽ, പ്രകാശൻ വിയത്ത്, ഭാസ്കരൻ അന്തിക്കാട്ട്, കെ.എ. വാസൻ,പി.എം. സുബ്രഹ്മണ്യൻ, ഹേമ പ്രേമൻ, മുഹമ്മദാലി കണിയാർക്കോട്, കണ്ണൻ അന്തിക്കാട്ട്, സരള, പുഷ്പാംഗദൻ ഞായക്കാട്ട്, രഘുനാഥ് നായരുശ്ശേരി, സക്കറിയ കാവുങ്ങൽ, ആദർശ് എന്നിവർ പങ്കെടുത്തു.

Related posts

ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിച്ച് ആനയോട്ടം ഇന്ന്

Sudheer K

തൃപ്രയാർ നാടക വിരുന്നിന് ഒക്ടോബർ 15ന് തുടക്കമാകും

Sudheer K

ക്രിമിനൽ കേസ് പ്രതിയായ മുരിയാട് സ്വദേശി മയക്കുമരുന്നുമായി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!