News One Thrissur

Thrissur

വധശ്രമ കേസ്: വെങ്കിടങ്ങ് സ്വദേശിക്ക് ഒരു വർഷം കഠിന തടവും പിഴയും

ചാവക്കാട്: യുവാവിനെ മദ്യ കുപ്പി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും 15000 രൂപ പിഴയും. വെങ്കിടങ്ങ് കരുവന്തല നാരായണ പറമ്പത്ത് വീട്ടിൽ അനിൽകുമാറിനെയാണ് (58) ചാവക്കാട് അസി. സെഷൻസ് കോടതി ശിക്ഷിച്ചത്.

വെങ്കിടങ്ങ് നമ്പിലത്ത് വീട്ടിൽ അർജുനന്റെ മകൻ ബിന്ദുവിനെ (47) തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി. ബിന്ദുവിന്റെ സഹോദരനും പ്രതി അനിൽകുമാറും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. 2015 ഒക്ടോബർ 27നാണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.

Related posts

പെരിഞ്ഞനത്ത് യുവതിക്ക് നേരെ ആക്രമണം

Sudheer K

മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക്; നവകേരള സദസ്സ് ജില്ലയില്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ

Sudheer K

Leave a Comment

error: Content is protected !!