News One Thrissur

Thrissur

തളിക്കുളത്ത് പാലിയേറ്റീവ് സ്നേഹ സാന്ത്വന യാത്രയും കുടുംബസംഗമവും

തളിക്കുളം: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സ്നേഹ സാന്ത്വന യാത്രയും കുടുംബസംഗമവും സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബുഷ്‌റ അബ്ദുൽ നാസർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഐ.എസ്. അനിൽകുമാർ, വിനയംപ്രസാദ്, സി.കെ. ഷിജി, ഷൈജ കിഷോർ, മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്കുമാർ, പാലിയേറ്റീവ് നേഴ്സ് പി.എസ്. ജിഷ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഐ.പി. പീതാംബരൻ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.ടി. സുജിത്, കെ.എ. ജിതിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ വി.എം. ജയലക്ഷ്മി, പി.എസ്. കാവ്യ, എം.എൽ. എസ്.പിമാരായ പി.സി. ലേഖമോൾ, കെ.പി. ഹിമ, സി.ടി. ടിനു, ഫിസിയോതെറാപ്പിസ്റ്റ് കാവ്യ, കൗൺസിലർ ആതിര, ആശപ്രവർത്തകർ നേതൃത്വം നൽകി.

 

Related posts

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ അരിമ്പൂർ പഞ്ചായത്ത് പ്രമേയം

Sudheer K

തങ്ക അന്തരിച്ചു. 

Sudheer K

പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍; ആറ് മന്ത്രിമാര്‍, രണ്ട് ഘോഷയാത്രകള്‍, വന്‍ആഘോഷമാക്കാന്‍ തീരുമാനം

Sudheer K

Leave a Comment

error: Content is protected !!