News One Thrissur

Thrissur

വാടാനപ്പള്ളിയിൽ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

വാടാനപ്പള്ളി: ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചിലങ്കാ ബീച്ചിൽ താമസിക്കുന്ന നമ്പിപ്പരീച്ചി ഇച്ചാക്കൻ മകൻ ജ്യോതി പ്രകാശ്(50) ആണ് മരിച്ചത്. ഫോട്ടോഗ്രാഫറായ ജ്യോതി പ്രകാശ് ചിലങ്ക ബീച്ചിൽ സ്റ്റുഡിയോ നടത്തി വരികയാണ്. രാവിലെ 6.30 യോടെയാണ് അപകടം. വാടാനപ്പള്ളി സെന്ററിന് തെക്ക് രാഘവ മേനോൻ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ പാചക വാതക സിലിണ്ടർ കയറ്റി പോയിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : ശോഭ. ഭാര്യ: സംഗീത. മകൻ : ജസിൽ . സഹോദരങ്ങൾ: ജോഷി, മഹേശ്വരി , ജയശ്രീ

Related posts

സുരേന്ദ്രൻ അന്തരിച്ചു.

Sudheer K

അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു; ക്രൂരത കുടുംബവഴക്കിനെ തുടര്‍ന്ന്

Husain P M

പരാതികൾക്കും അപേക്ഷകൾക്കുമുള്ള മറുപടി ഇനി വാട്സ്ആപ്പിൽ ; ഗുരുവായൂർ എംഎൽഎ ഓഫീസ് സ്മാർട്ടാകുന്നു

Sudheer K

Leave a Comment

error: Content is protected !!