News One Thrissur

Thrissur

നാടകം രാഷ്ട്രീയ പ്രവർത്തനമാണ്; പ്രിയാനന്ദൻ

തളിക്കുളം: ഗ്രാമീണ കലാസമിതികളുടെ നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ തിരിച്ച് പിടിക്കണം. നാടകാവതരണങ്ങൾക്ക് ഗ്രാമങ്ങളിലെ സാംസ്കാരിക കൂട്ടായ്മകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാടക പ്രവർത്തനം ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രവർത്തനമാണ്. ഐ.ഡി. രഞ്ജിത് രചനയും സംവിധാനവും നിർവ്വഹിച്ച് സ്നേഹലിജി അവതരിപ്പിക്കുന്ന തയ്യർ തീയാത്രോ നാടക സംഘത്തിന്റെ ദിലീപ് ടെസ്റ്റ്മണി ഓഫ് എൻ ഇന്ത്യൻ വില്ലേജർ എന്ന പേരിലുള്ള ഏകപാത്ര നാടകത്തിന്റെ പ്രദർശനോദ്ഘാടനം നിർവ്വഹിച്ച് തളിക്കുളം ബ്ളൂമിങ് ബഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു പ്രിയനന്ദനൻ.

ടി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ഡി. പ്രേംപ്രസാദ് ആശംസകൾ നേർന്നു. ചാക്കോ ഡി.അന്തിക്കാട്, കാർത്തികേയൻ വലപ്പാട്, സുജാത ജനനേത്രി, ശ്രീജീഷ് കെ.പൊയ്യാറ, സലീഷ്, പത്മിനി സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു. അടിസ്ഥാന ഇന്ത്യൻ തൊഴിലാളിയുടെ അസാധാരണത്വം നിറഞ്ഞ സാധാരണ ജീവിതത്തിന്റെ കഥ പറയുന്ന അര മണിക്കൂർ ദൈർഘ്യമുള്ള നാടകം നിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറി. ഗിഷാൻ എറവ് പ്രകാശ നിയന്ത്രണവും രാധികരഞ്ജിത് സങ്കേതിക സഹായവും നിർവ്വഹിച്ചു.

Related posts

തളിക്കുളത്ത് കടലിൽ ചൂണ്ടയിട്ട യുവാക്കൾക്ക് ലഭിച്ചത് 80 കിലോ തൂക്കമുള്ള ഭീമൻ തിരണ്ടി.

Sudheer K

അത്തം തൊട്ട് തിരുവോണം വരെ പൂക്കളമിടാന്‍ എടവിലങ്ങ് ഒരുങ്ങി

Husain P M

യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് വാട്ടർ അതോറിറ്റിയുടെ കാനയിൽ താഴ്ന്നു

Sudheer K

Leave a Comment

error: Content is protected !!