News One Thrissur

Thrissur

അഴീക്കോട് ഹാർമണി ഫെസ്റ്റിവൽ സമാപിച്ചു

കൊടുങ്ങല്ലൂർ: എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം നല്‍കുന്നതാണു ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്നതെന്ന് ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. അഴീക്കോട് നടന്ന മത സൗഹാര്‍ദ സംഗീത, നൃത്ത കലമേളയായ ഹാര്‍മണി ഫെസ്റ്റിവല്‍ ദശവല്‍സരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കു ഹാര്‍മണി ഫെസ്റ്റിവല്‍ 2024 അവാര്‍ഡ് സമ്മാനിച്ചു.

അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണു പുരസ്‌കാരം. പൊതു സമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസണ്‍ എംഎല്‍എ അധ്യക്ഷനായി. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ജോസ് നന്തിക്കര സിഎംഐ, ഏറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍ സിഎംഐ, ഫെസ്റ്റിവല്‍ ചീഫ് കോഓഡിനേറ്റര്‍ ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍, പ്രഫ. ജോര്‍ജ് എസ് പോള്‍, ഡോ. സി.കെ. തോമസ്, പ്രഫ. വി.എ. വര്‍ഗീസ്, പി.എ. കരുണാകരന്‍, ഫാ. ജെ.ബി പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

Related posts

കോൺഗ്രസ് നേതാവ് സി.ബാബുമോഹൻദാസിൻ്റെ 34-ാം ചരമദിനം ആചരിച്ചു. 

Sudheer K

ആദ്യം ബൈക്ക് മോഷണം, ശേഷം മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കല്‍; പ്രതികള്‍ പിടിയില്‍

Sudheer K

ശ്രീനാരായണപുരത്ത് കുടിവെള്ള ക്ഷാമം : വീട്ടമ്മമാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു. 

Sudheer K

Leave a Comment

error: Content is protected !!