News One Thrissur

Thrissur

നാട്ടിക അശ്വതി വേല 17 ന്

തൃപ്രയാർ: നാട്ടിക ഹനുമാൻ കീഴ്കാവ് ഭദ്രകാളി മായങ്കാവ് ക്ഷേത്രത്തിലെ അശ്വതി വേല 17,18 തീയതികളിൽ ആഘോഷിക്കും. 17ന് പുലർച്ചെ വിവിധ ചടങ്ങുകൾ, 8ന് ഗുരുഭൂതൻമാരുടെ രൂപക്കളത്തിലേക്ക് എഴുന്നള്ളി പ്പ്. 9ന് വിഷ്ണുസ്വാമിക്ക് നവകാ ഭിഷേകം, തുടർന്ന് രൂപക്കളത്തിൽ നൃത്തം.

വൈകീട്ട് 4 മുതൽ വിഷ്ണുമായ സ്വാമിയുടെ പരിവാരസമേതം രൂപക്കളത്തിലേയ്ക്ക് എഴുന്നള്ളിപ്പ്. 18 ന് പുലർച്ചെ മഹാഗണപതി ഹോമം. രൂപക്കളത്തിലേയ്ക്ക് – എഴുന്നള്ളിപ്പ്, കലശാഭിഷേകം. ഉച്ചയ്ക്ക് മഹാഗുരുതിയും മഹാ ദേവി, വീരഭദ്രസ്വാമി എന്നിവരുടെ രൂപക്കളത്തിൽ നൃത്തം എന്നിവയുണ്ടാകുമെന്ന് മഠാധിപതി അനന്തു സുരേഷ്, വിപിൻ സാഗർ, എ.എൻ. സിദ്ധ പ്രസാദ് എന്നിവർ അറിയിച്ചു.

Related posts

ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയിൽ അറസ്റ്റ്

Sudheer K

പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിൻ കാട് മൈതാനത്തെ സമ്മേളന നഗരിയിൽ എത്തി.

Sudheer K

ബസ് ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!