News One Thrissur

Thrissur

വാടാനപ്പള്ളി അശ്വതി – ഭരണി ഉത്സവം 17 മുതൽ

വാടാനപ്പള്ളി: ഭഗവതി ക്ഷേത്രത്തിലെ അശ്വതി-ഭരണി ഉത്സവം 17,18,19 തീയതികളിൽ ആഘോ ഷിക്കും. 17ന് രാവിലെ 10ന് ഓഫിസിന്റെ ശിലാസ്ഥാപനം. വൈകിട്ട് 5ന് ആനച്ചമയം പ്രദർശനം, രാത്രി 7 മുതൽ നൃത്തശിൽപം-മാർക്കണ്ഡേ ചരിതം. 18 ന് പുലർച്ചെ മുതൽ ഉത്സവ ചടങ്ങുകൾ. 7 മുതൽ അഭിഷേകം,10ന് ശ്രീഭൂതബലി, 10.30ന് ശീവേലി എഴുന്നള്ളിപ്പ്. വൈകിട്ട് 4 മുതൽ നടക്കുന്ന കുട്ടിയെഴുന്നള്ളിപ്പിന് 9 ഗജവീരൻമാർ അണി നിരക്കും. പുതുപ്പള്ളി സാധു എന്ന കൊമ്പൻ തിടമ്പേറ്റും. 6.30 നിറമാല, ദീപാരാ ധന. 6.45 ന് വർണമഴ. 7 ന് കേളി, തായമ്പക, 8 ന് നൃത്തോൽസവം. 19ന് പുലർച്ചെ 2.30ന് താലപ്പൊലിയോടെയുള്ള എഴുന്നള്ളിപ്പ്, 8 മുതൽ ദാരിയൻ, കാളി, മൂക്കൻചാത്തൻ, കാളകളി എന്നിവയുണ്ടാകുമെന്ന് ഭാരവാഹികളായ ഷിനോദ് കുട്ടൻപാറൻ, മോഹൻദാസ് ഇത്തിക്കാട്ട്, സാമി പട്ടരുപുരയ്ക്കൽ, പീതാം ബരൻ കുറുക്കംപര്യ എന്നിവർ അറിയിച്ചു.

Related posts

മുറ്റിച്ചൂർ സ്വദേശിക്ക് പോക്സോ കേസിൽ 60 വർഷം തടവ്

Husain P M

ഭക്ഷ്യ വിഷബാധയെന്ന് സംശയം: പെരിഞ്ഞനത്ത് ഒട്ടേറെ സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

Sudheer K

ചേർപ്പ് പടിഞ്ഞാട്ടുമുറി ഗവ. ജിജെബി സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും ഫർണീച്ചറുകൾ വിതരണം ചെയ്തു.  

Sudheer K

Leave a Comment

error: Content is protected !!