News One Thrissur

Thrissur

നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണവും പൊങ്കാല സമർപ്പണവും

തൃപ്രയാർ: നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണവും പൊങ്കാല സമർപ്പണവും നടത്തി. ക്ഷേത്രം മേൽശാന്തി എൻ.എസ്. ജോഷി മുഖ്യകാർമ്മികനായി. ക്ഷേത്രം പ്രസിഡൻ്റ് ഇ.കെ. സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, ജോ. സെക്രട്ടറി ഇ.എൻ. പ്രദീപ്കുമാർ, രാജു ഇയ്യാനി, തിലകൻ ഞായക്കാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ പൊങ്കാലയിടൽ ചടങ്ങിനെത്തിയിരുന്നു. ജനുവരി 16ന് വൈകീട്ട് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറും. ജനുവരി 21നാണ് ഉത്സവം. ജനുവരി 22 ആറാട്ടോടെ ക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങും.

Related posts

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്

Sudheer K

പിഎഫ്ഐ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് ടി.എൻ. പ്രതാപൻ എംപി

Sudheer K

ഒറ്റക്കാലിൽ ഓട്ടോയും കൊണ്ട് അരിമ്പൂർ സ്വദേശി കണ്ണൻ

Sudheer K

Leave a Comment

error: Content is protected !!