News One Thrissur

Thrissur

സ്നേഹമാർന്ന കരുതലിൻ്റെ സമ്മാനങ്ങളുമായി അവർ അഗതിമന്ദിരത്തിലെത്തി

കൊടുങ്ങല്ലൂർ: കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ജെആർസി കേഡറ്റുകളാണ് കൊടുങ്ങല്ലൂർ ആശ്രയ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സഹായഹസ്തവുമായി എത്തിയത്.

5 മുതൽ 10 വരെ ക്ലാസുകളിലെ ഇരുന്നൂറോളം കേഡറ്റുകൾ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പാത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും അവർ കൈമാറി. സീനിയർ അധ്യാപിക വി.എ. ശ്രീലത, ജെആർസി കോഡിനേറ്റർ നിമ്മി മേപ്പുറത്ത്, അധ്യാപകരായ കെ.എം. ലിജി, സാബിറ, എസ്. നിലീ, വിമൽ വർഗീസ്, ജാക്സൺ, വിജി, ഷെഹീന, ആര്യ, ഭാവന എന്നിവർ നേതൃത്വം നൽകി.

Related posts

കോൾബണ്ട് തകർന്നു; നിലമൊരുക്കിയ കർഷകർ ആശങ്കയിൽ

Husain P M

മൈസൂരിൽ ചേർപ്പ് സ്വദേശിനിയുടെ ദുരൂഹ മരണം; പ്രതിയായ കരുവന്നൂർ സ്വദേശി മരിച്ച നിലയിൽ

Sudheer K

രോഗിയുടെ മാല മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!