News One Thrissur

Thrissur

അന്തിക്കാട് പള്ളി തിരുനാളിനു കൊടിയേറി

അന്തിക്കാട്: സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. അന്തോണീസിന്റെയും, വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ.ഡഗ്ളസ് പീറ്റർ കൊടിയേറ്റി. ജനുവരി 20, 21 ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ ആഘോഷം. 20 വരെ ദിവസവും വൈകിട്ട് 6 ന് വിവിധ ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ കുർബാനയും മറ്റു തിരുകർമങ്ങളും നടക്കും. 20 ന് രാവിലെ കുർബാനയ്ക്കു ശേഷം പ്രസുദേന്തി വാഴ്ച.

തുടർന്ന് വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈകിട്ട് കൂടുതുറക്കൽ, രാത്രി അമ്പെഴുന്നള്ളിപ്പ് സമാപനം. തലേന്ന് വെള്ളിയാഴ്ച വൈകിട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ കർമം തൃശൂർ അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് സെന്റർ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ നിർവഹിക്കും. 21 ഞായർ രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബാന, വൈകിട്ട് തിരുനാൾ പ്രദക്ഷിണം, രാത്രി കെസിവൈമ്മിന്റെ നേതൃത്വത്തിൽ അമ്പു പ്രദക്ഷിണം എന്നിവയും നടക്കും.

Related posts

പ്രധാനമന്ത്രി ഇന്ന് തൃശ്ശൂരിൽ

Sudheer K

വൈൽഡ് നെല്ലിയാമ്പതി പ്രദർശനത്തിന്

Sudheer K

കൊടുങ്ങല്ലൂരിൽ മെഡിക്കൽ ഷോപ്പിൽ മോഷണം

Husain P M

Leave a Comment

error: Content is protected !!