News One Thrissur

Thrissur

കൊടുങ്ങല്ലൂർതാലൂക്ക് ഗവ.ആശുപത്രിയിൽ സിസേറിയന് വിധേയയായ യുവതിക്ക് സ്വകാര്യ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ: ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു

കൊടുങ്ങല്ലൂർ: താലൂക്ക് ഗവ.ആശുപത്രിയിൽ സിസേറിയന് വിധേയയായ പട്ടികജാതിക്കാരിയായ യുവതിക്ക് സ്വകാര്യ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്ന സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സീമ ഗംഗാധരനെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തത്.

ചെന്ത്രാപ്പിന്നി കൂട്ടാലപറമ്പ് ചാരിച്ചെട്ടി വീട്ടിൽ പ്രേംകുമാറിൻ്റെ മകളും ചേർത്തല പള്ളിപ്പുറം ആദർശ് നിവാസിൽ ആദർശ് ദാസിൻ്റെ ഭാര്യയുമായ മോനിഷയുടെ പരാതിയിൻമേലാണ് നടപടി. താലൂക്കാശുത്രിയിൽ സിസേറിയന് വിധേയയായ മോനിഷക്ക് വിട്ടുമാറാത്ത വയറുവേദനയും, മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. സിസേറിയനിടയിലുണ്ടായ പിഴവാണ് തൻ്റെ അസുഖത്തിന് കാരണമെന്നും, തുടർ ചികിത്സക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തനിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്നുമാണ് മോനിഷയുടെ പരാതി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ വയറ്റിൽ രക്തം കട്ടപിടിച്ച് പഴുപ്പ് ആയിട്ടുണ്ടെന്നും നൂലുപോലെ വസ്‌തു വയറ്റിൽ ഉണ്ടെന്നും കണ്ടെത്തുകയും, തുടർന്ന് അവിടെ ശസ്ത്രക്രിയ നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്.

Related posts

ചാഴൂരിൽ വീട് നിർമ്മിച്ച് നൽകി

Sudheer K

തൃശ്ശൂരിൽ കാപ്പ ലംഘിച്ചയാൾ അറസ്റ്റിൽ

Husain P M

ഇബ്രാഹിം അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!