News One Thrissur

Thrissur

ചേറ്റുവയിൽ പുതിയ ആറുവരി പാലം: നിർമ്മാണം തുടങ്ങി

വാടാനപ്പള്ളി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ചേറ്റുവയിൽ പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പുതുതായി നിർമിക്കുന്ന പാലത്തിനായി പുഴയിൽ പൈലിങ് നടത്തി പില്ലറുകൾ സ്ഥാപിക്കുന്ന പ്രവർത്തിയാണ് നിലവിൽ പുരോഗമിക്കുന്നത്. നിലവിലുള്ള പാലത്തിനോടു ചേർന്ന് കിഴക്കു ഭാഗത്താണ് പുതിയ പാലത്തിന്റെ നിർമാണം. നിലവിലെ പാലവും പുതുതായി നിർമിക്കുന്ന പാലവും ചേർന്നതായിരിക്കും പുതിയ ചേറ്റുവ പാലം.ഇതിനായി പുതിയ പാലം നിർമിക്കുന്നതോടൊപ്പം നിലവിലുള്ള പാലം ബലപ്പെടുത്തും.

320 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരിപ്പാതയോടുകൂടിയ പാലമാണ് പുതുതായി നിർമിക്കുക. രണ്ടുവരിപ്പാത യോടുകൂടിയ നിലവിലെ പാലം ഇതിനോടു ചേരുമ്പോൾ ദേശീയപാതയിലേതുപോലെ ആകെ ആറുവരിപ്പാതയാകും. സർവീസ് റോഡൊഴികെ ദേശീയപാതയിലേതിന് സമാനമായ സൗകര്യം ചേറ്റുവ പാലത്തിനും ഉണ്ടാകും.ദേശീയപാത 66 ന്റെ നിർമാണച്ചുമതലയുള്ള കമ്പനി തന്നെയാണ് പാലത്തിന്റെ നിർമാണവും ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാതയിൽ ഉണ്ടാകുന്നതുപോലെയുള്ള ഗതാഗത തിരക്ക് ചേറ്റുവപാലത്തിനു മുകളിലും പതിവാണ്. പാലത്തിന്റെ വീതി കുറവ് പലപ്പോഴും അപകടങ്ങൾക്കും ഗതാഗത തിരക്കിനും കാരണമാകാറുണ്ട്. പുതിയ പാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ദേശീയപാതയുടെ ഭാഗമായ ചേറ്റുവ പാലം ചേറ്റുവ പുഴയ്ക്കു കുറുകെ ഒരുമനയൂർ-ഏങ്ങണ്ടിയൂർ പഞ്ചായത്തുകളെയാണ് ബന്ധിപ്പിക്കുന്നത്.

Related posts

തുമ്പിക്കൈയിൽ കുരുക്കുള്ള കാട്ടാനയെത്തേടി വീണ്ടും വനം വകുപ്പ്

Sudheer K

ആഭരണം പണയം വെച്ച് തുക കണ്ടെത്തി നാട്ടുകാർക്ക് കുടിവെള്ളം എത്തിച്ചു നൽകി വാർഡ് മെമ്പർ

Sudheer K

തൃപ്രയാറിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!